" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Creations

(പ്രദേശിക ചരിത്ര പഠനം)  
ഒരു മികവ് പ്രവര്‍ത്തനം (2008-09)
പഠനവിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനപ്രവര്‍ത്തന ങ്ങളുടെ ആകെത്തുകയാണ് നാട്ടുപാതയിലൂടെ എന്ന ഈ ഗ്രന്ഥം.
തയ്യാറാക്കിയത്: ഹരിതഇക്കോക്ലബ്ബ് & സാമൂഹ്യശാസ്ത്രക്ലബ്ബ് ,ഇടക്കേപ്പുറം യു.പി.സ്കൂള്‍
          പ്രസിദ്ധീകരിച്ചത്: പി.ടി..ഇടക്കേപ്പുറം യു.പി.സ്കൂള്‍
                               വില :50 രൂപ
     കോലത്തുനാട്ടിലെ വ്യത്യസ്തമായ അറിവുകളുടെശേഖരമാണ് ഈ കൃതിയിലൂടെ നമുക്ക് ലഭിക്കുന്നത്. പ്രാദേശികചരിത്രരചനയുടെ സവിശേഷമാതൃക വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നു. രേഖാസഹിതചിത്രവും വാമൊഴിചരിത്രവും കൂടി ഉള്‍പ്പെടുന്നതാകാം ഓരോ ജനതയുടേയും ചരിത്രം. ആചറിത്രത്തെ രേഖപ്പെടുത്താനുള്ള ഈ ശ്രമത്തെ സര്‍വ്വാത്മനാ ശ്ലാഘിക്കട്ടെ.
            ഡോ.ടി.പവിത്രന്‍, മലയാളവിഭാഗം,പയ്യന്നൂര്‍ കോളജ്ജ് 
                    (ആമുഖത്തില്‍ നിന്ന്)
*********************************************************
കുന്നിമണി
                             ( പ്രിന്റഡ് സ്കൂള്‍ മാഗസ്സിന്‍ )
2009-10 അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നടപ്പിലാക്കിയ
(വായനാപരിപോഷണവും സര്‍ഗ്ഗശേഷി വികസനവും) പ്രോജക്ടിന്റെ ഭാഗമായി വിദ്യാലയം കൈവരിച്ച അക്കാദമികനേട്ടങ്ങളും കുട്ടികളുടെ ശ്രദ്ധേയമായ രചനകളും ചേര്‍ത്തുണ്ടാക്കിയ
മികവുല്പന്നമാണ് കുന്നിമണി.
പ്രസാധകര്‍ :പി.ടി..ഇടക്കപ്പുറം യു.പി.സ്കൂല്‍

No comments:

Post a Comment