" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Awards



ശുചിത്വ വീഥി അവാര്‍ഡ് 

കണ്ണൂര്‍ഡയറ്റിന്റെ  2012-13ശുചിത്വ വീഥി അവാര്‍ഡ് ലഭിച്ചു.കണ്ണൂര്‍ഡയറ്റിന്റെ നേതൃത്വത്തല്‍ നടപ്പിലാക്കിയ ശുചിത്വ വീഥി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയതിനും വിദ്യാലയം ശുചിത്വപൂര്‍ണവും ഹരിതാഭവും ആക്കിയതിനുമുള്ളപുരസ്കാരമാണ് വിദ്യാലയത്തിന് ലഭിച്ചത്. ഡയറ്റ് സംഘടിപ്പിച്ച അവാര്‍ഡ് ദാന ച്ചടങ്ങില്‍  ബഹു.കൃഷിമന്ത്രി ശ്രീ കെ പി .മോഹനനില്‍ നിന്നും ഹെഡ്മിസ്ട്രസ് കെ .പി.സുലോചനയും പി ടി എ.പ്രിഡന്റ് ഇ.ബാലകൃഷ്ണനുംഏറ്റുവാങ്ങി.

പര്യാവരണ്‍ മിത്ര അവാര്‍ഡ്
കേന്ദ്ര വനം - പരിസ്ഥിതി മന്ദ്രാലയത്തിന്റെ കീഴിലുളള പരിസ്ഥിതി വിദ്യാഭ്യാസ കേന്ദ്രം ( CEE ) നല്കുന്ന അവാര്‍ഡാണ് പര്യാവരണ്‍ മിത്ര അവാര്‍ഡ്. കാര്‍ബണ്‍ കുറ‍‍ഞ്ഞ ജീവിത ശൈലി എന്ന പ്രോജക്ടില്‍ സ്കൂള്‍ സംഘടിപ്പിച്ച വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് 2011 – 12 വര്‍ഷത്തെ പര്യാവരണ്‍ മിത്ര അവാര്‍ഡ് ലഭിച്ചത്. ജല മാനേജ്മെന്റ്, മാലിന്യ മാനേജ്മെന്റ്, ഊര്‍ജ്ജ സംരക്ഷണം, ജൈവ വൈവിധ്യംസംസ്കാരം എന്നീ മേഖലകളിലായിരുന്നു പ്രവര്‍ത്തനം. ജില്ലയിലെ മികച്ച വിദ്യാലയം, മികച്ച അദ്ധ്യാപകപ്രോജക്ട് എന്നിങ്ങനെ രണ്ടു അവാര്‍ഡുകളാണ് ലഭിച്ചത്. 10000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

ഹരിത വിദ്യാലയം
വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിററി ഷോയാണ് ഹരിത വിദ്യാലയം. അക്കാദമിക മികവ് വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ വിദ്യാഭ്യാസ റിയാലിററി ഷോയില്‍ നമ്മുടെ വിദ്യാലയം A ഗ്രേഡ് നേടി. ഒരു ലക്ഷം രൂപയുടെ IT പഠനോപകരണങ്ങള്‍ അനുമോദന സമ്മാനമായി ലഭിച്ചു.

ചരിത്രാന്വേഷണയാത്രാ അവാര്‍ഡ്
ഇടക്കേപ്പുറം - അയ്യോത്ത് - മടക്കര പ്രദേശങ്ങളില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ സംഭവിച്ച പാരിസ്ഥിതികമാററങ്ങളെക്കുറിച്ചുളള ചരിത്രാന്വേഷണ പഠന പ്രബന്ധത്തിന് കേരള ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ അവാര്‍ഡ് ലഭിച്ചു. ജില്ലയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

ചരിത്രാന്വേഷണയാത്രാ അവാര്‍ഡ്
സ്വന്തം ഗ്രാമത്തിലെ പ്രായമായ ഒരാളിന്റെ ജീവചരിത്ര രചനയിലൂടെ പ്രദേശത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ചരിത്രരചനാ പ്രബന്ധത്തിന് കേരള ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ അവാര്‍ഡ് ലഭിച്ചു. ജില്ലയില്‍ ഒന്നാം സ്ഥാനമാണ് ലഭിച്ചത്.

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
ചെങ്കല്‍ക്കുന്നുകളിലെ മണ്ണ് ഖനനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പഠന പ്രോജക്ട് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ രണ്ടാം സ്ഥാനം നേടി. എസ്സ്. എസ്സ്. . യും കേരള യൂണിവേഴ്സിററിയും സംയുക്തമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര ശില്പശാലയില്‍ അവതരിപ്പിക്കാന്‍ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ജ്യോതി ശാസ്ത്ര വിദ്യാലയം
അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന ജ്യോതി ശാസ്ത്ര പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിദ്യാഭ്യസ വകുപ്പ് ഉപജില്ലകളില്‍ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിരുന്നു. മാടായി ഉപജില്ലയില്‍ നമ്മുടെ വിദ്യാലയമായിരുന്നു മികച്ച വിദ്യാലയം.

പഞ്ചായത്ത് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഈ വര്‍ഷം കണ്ണപുരം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പ്രൈമറി സ്കൂള്‍ കലോത്സവത്തില്‍ നമ്മുടെ വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

കേരളപ്പിറവി ദിനം - ക്വിസ്സ് ഒന്നാം സ്ഥാനം
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കണ്ണപുരം സി. ആര്‍. സി. സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തില്‍ ഹൃദ്യ ടി. വി. ഒന്നാം സ്ഥാനം നേടി.

No comments:

Post a Comment