" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Wednesday 25 December 2013

ഇടക്കേപ്പുറം യു പി സ്കൂളിന്റെ ക്രിസ്സ്മസ്സ് ആശംസകള്‍

Wednesday 13 November 2013

നിറക്കൂട്ട് നാട്ടറിവ് ശാസ്ത്ര ശില്പശാല

15-11-2013  രാവിലെ 9.30ന് ഉദ്ഘാടനം- ശ്രീ.ഗോവിന്ദന്‍കണ്ണപുരം

                                  കാര്യപരിപാടികള്‍

                        15-11-2013                            

* ചിത്രകലയിലെ നിറകകൂട്ട്-ആധുനിക സങ്കേതം     

* നിറങ്ങളുടെ രസതന്ത്രം    * ഭക്ഷണത്തിലെ നിറക്കൂട്ട്    

       16-11-2013  

  *  കളമെഴുത്തിലെ  നിറക്കൂട്ട് 

  * തെയ്യങ്ങളുടെ മുഖത്തെഴുത്തുകള്‍ -പ്രകൃതിദത്തനിറക്കൂട്ടുകള്‍

  * ചുമര്‍ചിത്രകലയിലെ നിറക്കൂട്ട് -നാട്ടറിവും പ്രയോഗവും

  * മുഖത്തെഴുത്തുകളുടേയുംചായക്കൂട്ടുകളുടേയും പ്രദര്‍ശനം

സമാപനസമ്മേളനം 3 മണിക്ക്

ഉദ്ഘാടനം-ശ്രീ .ടി വി രാജേഷ്.(എം എല്‍ എ)

പ്രഭാഷണം-പ്രൊഫ.മുഹമ്മദ് അഹമ്മദ്(ചെ.കേരള ഫോക് ലോര്‍ അക്കാദമി)

എന്ഡോവ്മെന്റ് വിതരണം ശ്രീ.വി.വി.രാമചന്ദ്രന്‍ (ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍)

Saturday 9 November 2013

സ്ക്കൂളിന് മികച്ച നേട്ടം

വിദ്യാരംഗം-സാഹിത്യോത്സവം

യു.പി വിഭാഗം - ഇടക്കേപ്പുറം യു.പി.സ്കൂളിന് സബ് ജില്ലയില്‍ മൂന്നാം സ്ഥാനം

കണ്ണപുരം പഞ്ചായത്ത് കലോത്സവം

യു.പി.വിഭാഗം ഇടക്കേപ്പുറം യു.പി.സ്കൂളിന് റണ്ണറപ്പ്(രണ്ടാം സ്ഥാനം)

* സബ് ജില്ലാതല  ഭാസ്കരാചാര്യ  ഗണിതശാസ്ത്ര സെമിനാറില്‍

( നാട്ടറിവിലെ ഗണിതം)രണ്ടാം സ്ഥാനം 

വര്‍ണ്യ. ആര്‍.(ഏഴാം തരം വിദ്യാര്‍ത്ഥി )

 * സബ് ജില്ലാതലം-അക്ഷരമുററം കഥാരചന - രണ്ടാം സ്ഥാനം

സ്നേഹ ടി.(ഏഴാം തരം വിദ്യാര്‍ത്ഥി)

* സബ് ജില്ലാതലം-സംസ്കൃതംക്വിസ്സ്മത്സരം(രാമായണം പ്രശ്നോത്തരി)-ഒന്നാം സ്ഥാനം

വര്‍ണ്യ. ആര്‍. ,ആവണി .വി. (ഏഴാംതരം വിദ്യാര്‍ത്ഥി കള്‍)


 

Friday 8 November 2013

നിറക്കൂട്ട് - നാട്ടറിവ് ശാസ് ത്ര ശില്പശാല                                        നവംബര്‍ 15,16 (വെള്ളി,ശനി )തീയതികളില്‍

ചായക്കൂട്ടുകളുടെ ഉപയോഗവും അവയിലെ നാട്ടറിവും ശാസ് ത്രവും പഠനവിഷയമാക്കി സ്കൂളില്‍ നടത്തുന്ന

ശില്പശാലയിലേക്ക്  ഏവര്‍ക്കും സ്വാഗതം

Saturday 6 July 2013

ജീലായ്5

ജൂലായ്5   വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ബഷീര്‍ അനുസ്മരണദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍നടന്ന പ്രവര്‍ത്തനങ്ങളില്‍ചിലത്...പ്രഭാഷണം, പുസ്തകപരിചയം,കഥാവതരണം,പതിപ്പുനിര്‍മാണം,ചുമര്‍മാസികനിര്‍മ്മാണം...

 


വായനാദിനം

ഇടക്കേപ്പുറം യു.പി സ്കൂളില്‍ വായനാവാരം വിവിധപരിപാടികളോടെനടന്നു.
വിദ്യാരംഗം ഉദഘാടനം ശ്രീ എംവി ജനാര്‍ദ്ദനന്‍ മസ്റ്റര്‍ നിര്‍വ്വഹിച്ചു.പ്രഭാഷണം,പുസ്തകപരിചയം,ലൈബ്രറിപ്രദര്‍ശനം,ക്ളാസ്സ്ലൈബ്രരിവിതരണം,വായനാക്കുറിപ്പ് അവതരണം......Gallary സന്ദര്‍ശിക്കുക

Thursday 20 June 2013



-->

ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം

ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആലോചനാവിഷയമായി അവതരിപ്പിക്കുന്നത് "ചിന്തിക്കുക, ആഹരിക്കുക, കരുതിവെക്കുക"-"Think,Eat,Save" എന്ന ആശയമാണ്.
ഇടക്കേപ്പുറം യു.പി സ്കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം നടന്നു. പതിപ്പുകള്‍ തയ്യാറാക്കല്‍,സി ഡി പ്രദര്‍ശനം,മരത്തൈകള്‍ നടല്‍,ഇക്കോ ക്ലബ്ബിന്റെഉദ്ഘാടനം. .പരിസ്ഥിതിപ്രവര്‍ത്തകരായ ഷിബു ഇരിണാവ്,പ്രസന്നന്‍ ചുണ്ട എന്നിവര്‍ വിശിഷ്ഠാഥിതികളായിരുന്നു.പ്രവര്‍ത്തനങ്ങള്‍ക്ക്ഇക്കോ ക്ലബ്ബ് നേതൃത്വം നല്‍കി.

Wednesday 5 June 2013



പ്രവേശനോല്‍സവം 2013-14


ഇടക്കേപ്പുറം യു.പി.സ്കൂളില്‍ പ്രവേശനോല്‍വം രാവിലെ   മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീ.കെ വി കണ്ണന്‍ പുസ്തകപ്രകാശനം നര്‍വഹിച്ചു. എം പി ടി എ  പ്രസിഡന്റ്      ശ്രീമതി .ഹേമലത നവാഗതര്‍ക്ക് ,പി ടി എ  നല്‍കുന്ന സമ്മാനം വിതരണം ചെയ്തു.പി ടി എ.വൈ.പ്രസിഡന്റ് ശ്രീ.സജീവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെപി.സുലോചന  സ്വാഗതം പറഞ്ഞു.തടര്‍ന്ന് കുട്ടികളുടെ പരിചയപ്പെടലും കലാപരിപാടികളും നടന്നു.