" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Thursday 20 June 2013



-->

ജൂണ്‍ 5 : ലോക പരിസ്ഥിതി ദിനം

ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആലോചനാവിഷയമായി അവതരിപ്പിക്കുന്നത് "ചിന്തിക്കുക, ആഹരിക്കുക, കരുതിവെക്കുക"-"Think,Eat,Save" എന്ന ആശയമാണ്.
ഇടക്കേപ്പുറം യു.പി സ്കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം നടന്നു. പതിപ്പുകള്‍ തയ്യാറാക്കല്‍,സി ഡി പ്രദര്‍ശനം,മരത്തൈകള്‍ നടല്‍,ഇക്കോ ക്ലബ്ബിന്റെഉദ്ഘാടനം. .പരിസ്ഥിതിപ്രവര്‍ത്തകരായ ഷിബു ഇരിണാവ്,പ്രസന്നന്‍ ചുണ്ട എന്നിവര്‍ വിശിഷ്ഠാഥിതികളായിരുന്നു.പ്രവര്‍ത്തനങ്ങള്‍ക്ക്ഇക്കോ ക്ലബ്ബ് നേതൃത്വം നല്‍കി.

Wednesday 5 June 2013



പ്രവേശനോല്‍സവം 2013-14


ഇടക്കേപ്പുറം യു.പി.സ്കൂളില്‍ പ്രവേശനോല്‍വം രാവിലെ   മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ശ്രീ.കെ വി കണ്ണന്‍ പുസ്തകപ്രകാശനം നര്‍വഹിച്ചു. എം പി ടി എ  പ്രസിഡന്റ്      ശ്രീമതി .ഹേമലത നവാഗതര്‍ക്ക് ,പി ടി എ  നല്‍കുന്ന സമ്മാനം വിതരണം ചെയ്തു.പി ടി എ.വൈ.പ്രസിഡന്റ് ശ്രീ.സജീവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെപി.സുലോചന  സ്വാഗതം പറഞ്ഞു.തടര്‍ന്ന് കുട്ടികളുടെ പരിചയപ്പെടലും കലാപരിപാടികളും നടന്നു.